Kerala

നിപ; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം, അജന്യ ഇന്ന് ആശുപത്രി വിടും

നിപയെ അതിജീവിച്ച നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി അജന്യ ഇന്ന് ആശുപത്രി വിടും. ചികിത്സയ്ക്കിടെ നടത്തിയ പരിശോധന ഫലങ്ങളില്‍ നിപ സാന്നിധ്യം കണ്ടെത്താഞ്ഞതോടെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ നേരത്തെ ഡോക്ടര്‍മാര്‍ തയ്യാറായിരുന്നു. എന്നാല്‍ കേന്ദ്രസംഘത്തിന്റെ ഉപദേശമനുസരിച്ച് ആശുപത്രിയില്‍ തുടരുകയായിരുന്നു. നിപയില്‍ നിന്നും വിമുക്തി നേടിയ ഉപീഷ് 14 ന് ആശുപത്രി വിടും.

അതേസമയം നിപ വൈറസ് നിയന്ത്രണവിധേയമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പത്തു ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നിപക്കെതിരായ ജാഗ്രത ഈ മാസം അവസാനം വരെ തുടരും. നിരീക്ഷണത്തിലുള്ള 2649 പേരില്‍ നിന്ന് ഇന്‍ക്യുബേഷന്‍ പിരീഡ് കഴിഞ്ഞ 1219 പേരെ ഒഴിവാക്കിയിട്ടുണ്ട്.

സ്ഥിതി സാധാരണനിലയിലായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കും. അതേസമയം വൈറസ് ബാധ നിയന്ത്രണവിധേയമായെങ്കിലും ഉറവിടം ഇപ്പോഴും അവ്യക്തമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top