Football

ലോകകപ്പ് ‘ഫുട്‌ബോളിലെ’ മറഞ്ഞിരിക്കുന്ന മായാജാലം

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുളള കായിക വിനോദമാണ് ഫുട്‌ബോള്‍. ആരാധകര്‍ വര്‍ധിച്ചതിനൊപ്പം ഫുട്‌ബോളിന്റെ സാധ്യതകളും അതിശയിപ്പിക്കും വിധം വളര്‍ന്നു. ലോക സമ്പദ്‌മേഖലയില്‍ ഇന്ന് ഫുട്‌ബോളിനുളള സ്ഥാനം ഏറെ മുന്നിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായികതാരങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയുമാണെന്ന് ഫോബ്‌സ് മാസികയുടെ സര്‍വേയില്‍ പറയുന്നു.

ഈ മാസം 14ന് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ആരാധകവൃന്ദം ഒന്നടങ്കം ഫുട്‌ബോളിന് പിന്നാലെയാണ്. ഇഷ്ടടീമുകള്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലും ആരാധകര്‍ സജീവമായതോടെ എല്ലാവരും ലോകകപ്പ് ആവേശത്തിലാണ്. എന്നാല്‍ കളിയിലെ കൃത്യതയും സുരക്ഷയും വര്‍ധിപ്പിക്കാന്‍ ഇത്തവണ ഫിഫയും ചിലതൊക്കെ ചെയ്തിട്ടുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സ്മാര്‍ട്ടായാണ് പന്ത് മൈതാനത്ത് ഉരുളുക. 22 സെന്റീമീറ്റര്‍ മാത്രം വ്യാസമുളള ഫുട്‌ബോളില്‍ കൗതുകം നിറഞ്ഞ ചില സാങ്കേതിക വിദ്യകളും ഫിഫ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വിശദമാക്കുന്ന ഫിഫയുടെ വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

[KGVID]http://keralavisiontv.com/wp-content/uploads/2018/06/WhatsApp-Video-2018-06-04-at-9.23.30-AM.mp4[/KGVID]

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top