Breaking News

ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്, വനിതാ ലോകകപ്പ് ആതിഥേയത്വം നഷ്ടമാകും

സൂറിച്ച്‌: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ (AIFF) ഫിഫയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഫിഫയുടെ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി.എ ഐ എഫ് എഫിന്റെ ഭരണത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായെന്നും ഇത് ഫിഫ ചട്ടങ്ങളുടെ ലംഘനമായതിനാല്‍ വിലക്കേര്‍പ്പെടുത്തുകയാണെന്നുമാണ് വാർത്താക്കുറിപ്പിൽ പറയുന്നത്.

കാലാവധി കഴിഞ്ഞിട്ടും പ്രഫുല്‍ പട്ടേല്‍ എ ഐ എഫ് എഫ് തലപ്പത്ത് തുടരുന്നതും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതുമാണ് വിലക്കിനിടയാക്കിയത്. വിഷത്തില്‍ നേരത്തെ സുപ്രീം കോടതി ഇടപെട്ടിരുന്നു.

അതേസമയം, വിലക്ക് നീങ്ങുന്നതുവരെ ഇന്ത്യയ്ക്ക് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാകില്ല. അണ്ടര്‍ – 17 വനിതാ ലോകകപ്പിന്റെ ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും. ഒക്‌ടോബറിലാണ് വനിതാ ലോകകപ്പ് നടക്കേണ്ടിയിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top