കൊച്ചി: പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ പ്രതിസന്ധി തുടരുന്നു. കുമ്മനം രാജശേഖരന് മിസോറം ഗവര്‍ണര്‍ സ്ഥാനമേറ്റതോടെ ഒഴിവുവന്ന അധ്യക്ഷന്‍ സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന കാര്യത്തില്‍ ബിജെപിയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കെ.സുരേന്ദ്രന്, എം.ടി രമേശ് എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.
അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ അധ്യക്ഷന്‍ ആരെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നാണ് സൂചന. അധ്യക്ഷ സ്ഥാനത്തേക്കുള്ള പകരക്കാരനെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ വ്യക്തമാക്കിയിരുന്നു.
അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ രാജയും കേരളത്തിന്റെ ചുമതലയുള്ള നളിന്‍കുമാര്‍ കട്ടീല്‍ എംപിയും അടങ്ങുന്ന സംഘത്തെയാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചുമതലപ്പെടുത്തിയിരിക്കുന്നത്.