Business

വിപണി മാന്ദ്യത്തിലായി

രണ്ടു ദിവസത്തെ കുതിപ്പിന് ശേഷം വാരാന്ത്യ വ്യാപാര ദിനമായ വെള്ളിയാഴ്ച വിപണി മാന്ദ്യത്തിലായി. സെന്‍സെക്‌സ് 19.41 പോയിന്റ് താഴ്ന്ന് 35443 പോയിന്റിലും നിഫ്റ്റി 0.70 നഷ്ടത്തില്‍ 10767ലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

സണ്‍ ഫാര്‍മ, ലൂപിന്‍, സിപ്ല, ടാറ്റാ മോട്ടോഴ്‌സ്, ഡോ റെഡീസ് ലാബ് ഓഹരികള്‍ നേട്ടത്തിലായിരുന്നു.
വിപ്രോ, പവര്‍ഗ്രിഡ്. ടാറ്റാ സ്റ്റീല്‍, യെസ് ബാങ്ക്, ഐസിഐസിഐ ഓഹരികള്‍ നഷ്ടത്തില്‍ കലാശിച്ചു.

നിഫ്റ്റി ഫാര്‍മാ ഇന്‍ഡക്‌സ് 3.3 ശതമാനം ഉയര്‍ന്നു. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഓഹരികള്‍ 5.7 ശതമാനമായി കുതിച്ചുയര്‍ന്നു. ഡോ റെഡ്ഡീസ് ലബോര്‍ട്ടറീസ് 3.3 ശതമാനം വര്‍ധിച്ചു.

ഓയില്‍ കമ്പനികളായ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം ഓഹരികളുടെ വില കുറഞ്ഞു. ക്രൂഡ് ഓയില്‍ വില വര്‍ധനയും ഒപെക് രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉത്പാദനം കുറച്ചതുമാണ് ഓഹരികള്‍ക്ക് വില കുറഞ്ഞത്.

ഏഷ്യന്‍ വിപണിയും മാന്ദ്യത്തിലായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് – കിം ഉന്‍ കൂടിക്കാഴ്ചയുടെ ഫലത്തില്‍ കണ്ണുംനട്ടിരിക്കുകയാണ് ആഗോള വിപണി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top