Breaking News

എടപ്പാളില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി; സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം

മലപ്പുറം: എടപ്പാള്‍ ടൗണിനെ ഞെട്ടിച്ച്‌ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി. റൗണ്ടിന് സമീപത്താണ് പൊട്ടിത്തെറിയുണ്ടായത്.ഇവിടുത്തെ ഭിത്തിയുടെ ഒരു കഷ്ണം അടര്‍ന്നു പോയി. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് അന്വേഷണം തുടങ്ങി. 

ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോ പൊട്ടിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിശദമായ അന്വേഷണത്തിനായി സമീപത്തടക്കമുള്ള മുഴുവന്‍ സി സി ടി വികളും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top