Kerala

എടപ്പാള്‍ പീഡനം ; ദൃശ്യങ്ങള്‍ കൈമാറാന്‍ വൈകിയെന്നാരോപിച്ച് തിയേറ്റര്‍ ഉടമ അറസ്റ്റില്‍

പീഡന വിവരം പുറത്തറിയിക്കാന്‍ വൈകിയെന്ന വിചിത്രവാദത്തില്‍ എടപ്പാള്‍ തിയേറ്റര്‍ ഉടമ സതീശിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബാലികയെ തിയേറ്ററിനുള്ളില്‍ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കി മാതൃക കാട്ടിയ സതീശിനെ പൊതുസമൂഹം ആദരവോടെയാണ് നോക്കിക്കണ്ടത്.

പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ പോലീസ് ശുഷ്‌കാന്തി കാണിച്ചില്ലെന്ന ആരോപണം ശക്തമായിരുന്നു. ബാലികയെ പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യം മാതൃഭൂമി ചാനല്‍ പുറത്ത് വിട്ടതോടെയാണ് പോലീസ് നടപടിയെടുത്തത്. ഏറെ കോലാഹലത്തിന് സതീഷിന്റെ അറസ്റ്റ് വഴിവെക്കും. നിയമസഭ സമ്മേളിക്കുന്ന സമയമായതിനാല്‍ പോലീസിന്റെ നടപടി കടുത്ത വിമര്‍ശനത്തിന് വഴിതെളിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top