കര്‍ണാടകയില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സഹോദരനും ജെഡിഎസ് നേതാവുമായ എച്ച്.ഡി.രേവണ്ണയാണു ഗവര്‍ണര്‍ മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ആര്.വി.ദേശ്പാണ്ഡെ, ബണ്ടപ്പ കാശെംപുര്‍, ഡി.കെ.ശിവകുമാര്‍, ജി.ടി.ദേവെഗൗഡ, കെ.ജെ.ജോര്‍ജ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് 15 പേരും ദളില്‍ നിന്ന് എട്ടുപേരും മന്ത്രിമാരാകും. ബിഎസ്പിക്കും കര്‍ണാടകയില്‍ മന്ത്രിസ്ഥാനമുണ്ട്.
കര്‍ണാടകയില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
By
June 6, 2018 4:07 pm