റിസര്‍വ്വ് ബാങ്കിന്റെ മോണിറ്ററി പോളിസി പ്രഖ്യാപനത്തിലായിരുന്നു ഓഹരി നിക്ഷേപകരുടെ കണ്ണും കാതും. ഒടുവില്‍ പ്രഖ്യാപനം വന്നതോടെ വിപണി ഉണര്‍ന്നു.
റിപ്പോ നിരക്കില്‍ കാല് ശതമാനം വര്‍ധനവ് വരുത്തുകയും റിവേഴ്സ് റിപ്പോ നിരക്ക് ആറ് ശതമാനമാക്കുകയും ചെയ്ത പ്രഖ്യാപനം നിക്ഷേപകര്‍ മുന്‍കൂട്ടി കണ്ടുവെന്ന് വേണം കരുതാന്‍. റിപ്പോ നിരക്ക് വര്‍ധനവോടെ ബാങ്കുകള്‍ വായ്പാ പലിശനിരക്ക് ഉയര്‍ത്തുമെന്ന് വേണം കണക്കാക്കാന്‍. വ്യാപാര-വ്യവസായ മേഖലയെ ഇത് പ്രതികൂലമായി ബാധിക്കും.
എന്നിരുന്നാലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് എന്നീ ബാങ്ക് ഓഹരികള്‍ക്ക് വിലകൂടി.
റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ക്കും വിലവര്‍ധനവിന്റെ മിന്നലാട്ടം ദൃശ്യമായിരുന്നു. ഇന്ത്യ ബുള്‍സ് റിയല്‍ എസ്റ്റേറ്റ്, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ഒബ്റോയ് റിയാലിറ്റി എന്നിവയ്ക്കും വിലകൂടി.
സെന്‍സെക്സ് 276 പോയിന്റ് വര്‍ധിച്ച് 35,179ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 91 പോയിന്റ് ഉയര്‍ന്ന് 10,685ലാണ് വ്യാപാരമവസാനിപ്പിച്ചത്.