Kerala

മലയാളത്തിന്റെ കാവലാള്‍ വിടവാങ്ങി

മലയാളിയെ തെറ്റില്ലാത്ത മലയാളം പഠിപ്പിച്ച പന്മന രാമചന്ദ്രന്‍ നായര്‍ ഓര്‍മയായി. കൊല്ലം പന്മനയില്‍ ജനിച്ച രാമചന്ദ്രന്‍ നായര്‍ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ മലയാള അധ്യാപകനായിരുന്നു.

ശുദ്ധമായ മലയാളം എന്താണെന്നും നമ്മള്‍ അറിയാതെ നിരന്തരം ഉപയോഗിക്കുന്ന ഭാഷാ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തന്നിരുന്ന ഭാഷാ പണ്ഡിതനായിരുന്നു അദ്ദേഹം.

ഭാഷയില്‍ ഉപയോഗിച്ച് വരുന്ന തെറ്റുകള്‍ സരസമായി ചൂണ്ടിക്കാണിച്ച് മലയാളിയെ നിരന്തരം മാര്‍ഗനിര്‍ദേശം നല്‍കിയിരുന്ന ഈ 86കാരന്‍ ഭാഷയുടെ കാവലാളായിരുന്നു.

തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം, ശുദ്ധമലയാളം എന്നിങ്ങനെ മലയാളത്തിലെ ജനപ്രീതിയുള്ള പ്രായോഗിക വ്യാകരണ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
സാധാരണ ജനങ്ങള്‍ മുതല്‍ സാഹിത്യകാരന്മാര്‍, വിദ്യാര്‍ഥികള്‍, പത്രപ്രവര്‍ത്തകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍, തിരക്കഥാ കൃത്തുക്കള്‍, ഗാനരചയിതാക്കള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പന്മന
രാമചന്ദ്രന്റെ ഈ ഗ്രന്ഥങ്ങള്‍ ഭാഷ ഉപയോഗിക്കുമ്പോള്‍ മാര്‍ഗ രേഖയായിരുന്നു.

പന്മനയുടെ ഏറ്റവും ശ്രദ്ധേയമായ സംഭാവനകളിലൊന്ന് നളചരിത വ്യാഖ്യാനവും ആമുഖ പഠനവുമാണ്.

തിരുവന്തപുരം ശാന്തികവാടത്തില്‍ പന്മന രാമചന്ദ്രന്‍ ഇന്ന് വൈകീട്ട് എരിഞ്ഞടങ്ങുമ്പോള്‍ പുതു തലമുറയ്ക്ക് നാളെയാരു തെറ്റില്ലാത്ത മലയാളം ചൂണ്ടിക്കാണിച്ച് കൊടുക്കുമെന്ന ചോദ്യം അവശേഷിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top