ദില്ലി: കേരളത്തിലെ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഇന്ന് ദില്ലിയിലെത്തും. രാഹുല്‍ഗാന്ധിയുമായി നാളെ രാവിലെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും രാഹുല്‍ ഗാന്ധിയെ കാണുന്നുണ്ട്.
യുഡിഎഫ് കണ്‍വീനറുടെ കാര്യത്തിലും മുസ്ലീംലീഗ് അഭിപ്രായം പറഞ്ഞേക്കും. നിലവില്‍ കെ. മുരളീധരനാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനോ വിഡി സതീശനോ ആവും കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുക.
അതേസമയം യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ വെളളിയാഴ്ച പ്രഖ്യാപിക്കും. പിജെ കുര്യനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടിലാണ് ഭൂരിപക്ഷം എംപിമാരും. കെ എം മാണിയെ മുന്നണിയില്‍ തിരികെ കൊണ്ടു വരുന്ന വിഷയത്തിലും ചര്‍ച്ചയുണ്ടാവും.