റിസേര്‍വ് ബാങ്കിന്റെ പുതിയ ഡപ്യൂട്ടി ഗവര്‍ണറായി എംകെ ജെയിന് നിയമിതനായി. ഐഡിബിഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു ജെയിന്.
അടുത്ത മൂന്ന് വര്‍ഷമാണ് പുതിയ ഡപ്യൂട്ടി ഗവര്‍ണറുടെ കാലാവധി. 2017 മുതല്‍ ഐഡിബിഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന ജെയിനിന് 30 വര്‍ഷക്കാലത്തെ ബാങ്കിംഗ് പരിചയമുണ്ട്. പ്രതിമാസം 20.25 ലക്ഷം രൂപയും അലവന്സുമാണ് ഡപ്യൂട്ടി ഗവര്‍ണറുടെ ശമ്പളം.