agriculture

സൗദി അറേബ്യയും പഴം-പച്ചക്കറി ഇറക്കുമതി നിരോധിച്ചു

കേരളത്തില്‍ നിന്ന് പഴം-പച്ചക്കറി ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു. നാലരലക്ഷം മലയാളികള്‍ അധിവസിക്കുന്ന സൗദി അറേബ്യയിലേക്ക് കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കിട്ടാതാവുന്നതോടെ മലയാളികള്‍ ഏറെ ബുദ്ധിമുട്ടിലാകും.

കേരളത്തില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ കയറ്റുമതി നിരോധിച്ചതോടെ പഴം പച്ചക്കറി വ്യവസായികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരും.

സൗദി അറേബ്യ പുറമേ ഖത്തര്‍, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളും കയറ്റുമതി നിരോധിച്ചിട്ടുണ്ട്. നിപാ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് അറേബ്യന്‍ രാജ്യങ്ങള്‍ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അഗ്രിക്കള്‍ച്ചറല്‍ ആന്റ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി (അപേഡ)യുടെ 2017ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറി പഴം കയറ്റുമതി 10369.93 കോടി രൂപയുടേതാണ്.

ദുബായിലേക്ക് മാത്രം പച്ചക്കറി കയറ്റുമതി ചെയ്യുന്ന അങ്കമാലിയിലെ ത്രീ സ്റ്റാര്‍ വെജിറ്റബിള്‍ എക്‌സ്‌പോര്‍ട്ടിംഗ് ആന്റ് ഇംപോര്‍ട്ടിംഗ് കമ്പനിയുടെ മേധാവി നൗഫലിന് മാത്രം പ്രതിദിനം 3 ലക്ഷം രൂപയുടെ നഷ്ടം വരുന്നുണ്ടെന്ന് കേരള വിഷന്‍ ഓണ്‍ലൈനോട് അദ്ദേഹം പറഞ്ഞു. ഒരുമാസം 1 ലക്ഷം ടണ്‍ പച്ചക്കറിയാണ് കമ്പനി ദുബായിലേക്ക് കയറ്റി അയച്ചിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top