മാണിയെ എല്‍ഡിഎഫിലേക്ക് വേണ്ടെന്ന് ആവര്‍ത്തിച്ച് കാനം. കെ.എം. മാണിയുടെ എല്‍ഡിഎഫ് പ്രവേശനകാര്യത്തില്‍ സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന് വ്യക്തമാക്കി. ഇത് സിപിഐ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഇതില്‍നിന്നു എങ്ങനെ മാറുമെന്നും അദ്ദേഹം ചോദിച്ചു. മാണിയുടെ വോട്ട് വേണ്ടെന്ന സിപിഐ നിലപാട് ശരിവയ്ക്കുന്നതാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാരിനു ലഭിച്ച അംഗീകാരമാണ് ചെങ്ങന്നൂരിലെ വിജയമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
മാണിയെ വേണ്ട; നിലപാട് ആവര്‍ത്തിച്ച് കാനം
By
June 2, 2018 11:46 am