Latest News

മിസോറാമില്‍ കുമ്മനത്തിനെതിരെ പ്രതിഷേധം; ഗവര്‍ണര്‍ സ്ഥാനമൊഴിയണമെന്നാവശ്യം

 

ഐസ്വാള്‍: മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരനെതിരെ പ്രതിഷേധം. കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമായിരിക്കുന്നത്. അഴിമതിക്കെതിരായ സംഘടനയായി രൂപീകരിക്കപ്പെടുകയും പിന്നീട് രാഷ്ട്രീയപാര്‍ട്ടിയായി മാറുകയും ചെയ്ത പ്രിസത്തിന്റെ (പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം) നേതൃത്വത്തിലാണ് കുമ്മനം രാജശേഖരനെതിരെ പ്രതിഷേധ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ 18ാമത് ഗവര്‍ണറായി എത്തിയത് തീവ്രഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചാണ് ചില സംഘടനകള്‍ പ്രതിഷേധം ശക്തമാകുന്നത്. പ്രാദേശിക രാഷ്ട്രീയ സംഘടനകളാണ് ഇത്തരത്തില്‍ കുമ്മനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത് എന്ന് മിസോറാമിലെ ഇംഗ്ലീഷ് പത്രമായ ദ മിസോറാം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗവര്‍ണര്‍ നിയമനത്തിനെതിരെ വിവിധ ക്രൈസ്തവസംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളെയും എന്‍ജിഒകളേയും സമീപിച്ചിരിക്കുകയാണ് പ്രിസം. കേരളത്തിലെ ബിജെപിയുടെ പ്രസിഡന്റ് എന്ന നിലയ്ക്ക് പുറമെ ആര്‍എസ്എസ് നേതാവ് എന്ന നിലയിലും വിശ്വഹിന്ദു പരിഷത്ത് നേതാവ് എന്ന നിലയിലും സജീവപ്രവര്‍ത്തകനാണെന്നും പ്രിസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top