സമ്പദ്മേഖലയില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ച രണ്ട് ദിവസത്തെ ബാങ്ക് സമരത്തിന് ശേഷം പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. രണ്ട് ദിവസത്തെ സമരത്തെ തുടര്‍ന്ന് 20,000 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ പ്രതിസന്ധിയിലായി. ഇന്നലെ മിക്ക എടിഎമ്മുകളിലും പണമുണ്ടായിരുന്നില്ല.
വേതന പരിഷ്ക്കരണമാവശ്യപ്പെട്ട് 1,10,000 ബാങ്ക് ശാഖകളിലെ പത്ത് ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കിയത്. കേരളത്തിലെ ബാങ്കിങ് മേഖലയും സ്തംഭിച്ചു. സംസ്ഥാനത്തെ 30,000 ജീവനക്കാര്‍ സമരത്തിലായതോടെ 5200 ബാങ്ക് ശാഖകള്‍ 48 മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ല.