ന്യൂഡല്‍ഹി: ഉക്രൈനില്‍ നിന്നും വിമാനഭാഗങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണത്തില്‍ പ്രധാനമന്ത്രിയോട് നടപടിയാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ ഉടന്‍ നടപടിയെടുക്കണമെന്ന് രാഹുല്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
എഎന്‍ 32 വിമാന ഭാഗങ്ങള്‍ വാങ്ങുന്നതില്‍ ഇന്ത്യന്‍ പ്രതിരോധസേനയിലെ ഉദ്യോഗസ്ഥര്‍ കോടികളുടെ അഴിമതി നടത്തി എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിമാന ഭാഗങ്ങള്‍ വില്ക്കുന്നതില് 2.6 മില്യണ്‍ കോടി രൂപയുടെ അഴിമതി നടന്നെന്ന പരാതി ഉക്രൈന് അന്വേഷിച്ചു വരുകയാണ്. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും ഉക്രൈന് അഴിമതി വിരുദ്ധ വിഭാഗം അന്വേഷിക്കുന്നുണ്ട്.
Ministry Of Defence, India (MODI) officials, accused of making millions of $'s in kickbacks via Dubai by Ukrainian Govt. in AN32 deal.
Modi ji, as our self proclaimed chokidar, I urge you to take immediate action against your corrupt MODI officials.#BJPDefenceScam https://t.co/ZCKkgR8muc
— Rahul Gandhi (@RahulGandhi) May 31, 2018