Kerala

ചെങ്ങന്നൂരില്‍ കോലിബി സഖ്യം; കോടിയേരി ബാലകൃഷ്ണന്‍

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി (കോലിബി) സഖ്യമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന് തെളിവാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ ഇല്ലാതാക്കണമെന്നാണ് ആന്റണി ആഗ്രഹിക്കുന്നത്. ഇതിന് ബിജെപി കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് അദ്ദേഹം പരസ്യമായി ആഹ്വാനം ചെയ്യുകയാണ്. ഇടതു സര്‍ക്കാരിനെ ഏത് വിധേനയും തകര്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ് ആന്റണി പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ചിത്രത്തിലെയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്നും ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന്റെ വിജയം ഉറപ്പാണെന്നും ഐസക് വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകുമെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍, യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല രാജി വയ്ക്കുമോ എന്നും തോമസ് ഐസക് ചോദിച്ചു.

അതേസമയം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായിരിക്കും യുഡിഎഫിന് ജനം സമ്മാനിക്കുന്ന വിജയം. തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വിലയിരുത്തിയാവും ജനം വോട്ടു ചെയ്യുകയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top