Latest News

കിംഗ് മേക്കര്‍ അധികാര കസേരയിലേക്ക്

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മമതാ ബാനര്‍ജി, എംകെ സ്റ്റാലിന്‍, മായാവതി, ചന്ദ്രശേഖര്‍ റാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ്, അരവിന്ദ് കേജ്രിവാള്‍, സീതാറാം യെച്ചൂരി അടക്കം നിരവധി നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

ചടങ്ങിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെയും കുമാരസ്വാമി നേരിട്ടെത്തി ക്ഷണിച്ചു. കര്‍ണാടകയുടെ തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലും ഡല്‍ഹിയില്‍ വച്ചുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഇതിനിടെ കര്‍ണാടകയില്‍ കുമാരസ്വാമിയെ സര്‍ക്കാര്‍ ഉണ്ടാക്കാനായി ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരേ ഹിന്ദു മഹാസഭ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കോണ്ഗ്രസ്, ജെഡി-എസ് സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നും ബുധനാഴ്ചത്തെ ചടങ്ങ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top