നിപ വൈറസ് ബാധ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരിഭ്രാന്തി വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോധവത്കരണ പരിപാടികള്‍ സജീവമാക്കണം. സ്വകാര്യ ആശുപത്രികളടക്കം എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.