നഴ്സുമാരുടെ ശമ്പളവര്‍ധവുമായി ബന്ധപ്പെട്ട വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജികളില്‍ ഒരു മാസത്തിനകം ഹൈക്കോടതി തീര്‍പ്പ് കല്പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്.
വേതന വര്‍ധനവ് നടപ്പാക്കേണ്ടി വന്നാല്‍ ആശുപത്രികള്‍ പൂട്ടേണ്ടി വരുമെന്നായിരുന്നു ആശുപത്രി മാനേജ്മെന്റിന്റെ നിലപാട്.
ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ചികിത്സാച്ചിലവ് കൂട്ടേണ്ടി വരും. ഇത് സാധാരണക്കാരന് താങ്ങാനാവില്ലെന്നും മാനേജ്മെന്റുകള്‍ പറയുന്നു. ഈ വാദം നിരസിച്ചാണ് സുപ്രീകോടതിയുടെ നിരീക്ഷണം.