രാജ്യത്തെ ഏറ്റവും മികച്ച കുടുംബ വിനോദ സഞ്ചാര കേന്ദ്രമായി വീണ്ടും കേരളം തെരഞ്ഞെടുക്കപ്പെട്ടു.
ലോണ്‍ലി പ്ലാനറ്റ് മാഗസീന് നടത്തിയ ഇന്ത്യ ട്രാവല്‍ അവാര്‍ഡിലാണ് കേരളത്തിന് അംഗീകാരം ലഭിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഞ്ചാരികള്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് കേരളത്തെ മികച്ച കുടുംബ വിനോദസഞ്ചാര കേന്ദ്രമായി തെരഞ്ഞെടുത്തത്.
മണ്‍സൂണ്‍ കാലയളവില്‍ ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നീലക്കുറിഞ്ഞിയും കൊല്ലത്തെ ജഡായു ശില്പ്പമുള്ള ജഡായു മംഗലവുമാണ് ടൂറിസം വകുപ്പ് വിനോദ സഞ്ചാരികള്‍ക്കായി ഇക്കൊല്ലം പ്രത്യേക പരിഗണന നല്‍കുന്നത്.