Kerala

കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവില്‍ വന്‍ വര്‍ധന

കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 6.82 ശതമാനം കൂടി. വിദേശ സഞ്ചാരികളടക്കം 46,12,932 പേരാണ് ഇക്കാലയളവില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്. 2018ലെ ഇതേ കാലയളവില്‍ ഇത് 43,18,406 പേരായിരുന്നുവെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 4.14 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 41,90,468 ആയി ഉയര്‍ന്നു, 8.07 ശതമാനം വര്‍ദ്ധന. പ്രളയത്തിന് ശേഷം ചുരുങ്ങിയ കാലയളവില്‍ ഇത്തരത്തില്‍ വളര്‍ച്ചയുണ്ടായത് നേട്ടമായി ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top