Breaking News

ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വേകാന്‍ നിരവധി പദ്ധതികള്‍

ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വേകാന്‍ നിരവധി പദ്ധതികളുമായി സംസ്ഥാനസര്‍ക്കാര്‍. ടൂറിസം പ്രോത്സാഹനത്തിന് 320 കോടിയാണ് ഈ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. ബേക്കല്‍-കോവളം ജലപാത ഈ വര്‍ഷം തുറക്കും. ബേക്കല്‍ ജലപാത തുറക്കുന്നതോടെ മലബാര്‍ മേഖലയിലെ ടൂറിസം പദ്ധതികള്‍ക്ക് പുതിയ ഊര്‍ജ്ജം ലഭിക്കും. തത്ത്വമസി എന്ന പേരില്‍ തീര്‍ത്ഥാടന പദ്ധതി ആരംഭിക്കും. മുസരിസ് പദ്ധതി 2020-21ല്‍ കമ്മീഷന്‍ ചെയ്യും. കോഴിക്കോട്, പൊന്നാനി, തങ്കശ്ശേരി തുറമുഖങ്ങളുടെ രൂപരേഖ തയ്യാറായി വരുന്നു. ബോട്ട് ലീഗിനും മറ്റ് ജലമേളകള്‍ക്കുമായി 20 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top