Kerala

അങ്കമാലിയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി ; ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റം

ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ റെയില്‍വെ ട്രാക്കില്‍ പണി നടക്കുന്നതിനാല്‍ ജൂണ്‍ ഒന്ന് വരെയുളള ട്രയിന്‍ ഗതാഗതത്തില്‍ മാറ്റമുണ്ടാകും. പാളത്തിലെ ബ്ലോക്കുകള്‍ മാറ്റാനുളള പണികളാണ് യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ നടക്കുന്നത്.

ഗുരുവായൂരില്‍ നിന്നും ചെന്നൈ എഗ്മോര്‍ വരെ പോകുന്ന എക്‌സ്പ്രസ് ട്രയിന്‍ (16128) മെയ് 22, 29 തീയ്യതികളിലൊഴികെ എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ വൈകിയേ പുറപ്പെടൂ. രാത്രി 9.25 ന് പുറപ്പെടേണ്ടതാണ് ഈ ട്രയിന്‍. ഇത് രാത്രി 11.25 ന് മാത്രമേ യാത്ര ആരംഭിക്കൂ.

മെയ് 22, 29 തീയ്യതികളിലൊഴികെ, 16348 നമ്പര്‍ മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് തീവണ്ടിയും വൈകും. ഈ ട്രയില്‍ ചാലക്കുടിക്കും ഇരിങ്ങാലക്കുടയ്ക്കും ഇടയില്‍ 90 മിനിറ്റ് (ഒന്നര മണിക്കൂര്‍) നിര്‍ത്തിയിടും.

ഭാവ്നഗര്‍-കൊച്ചുവേളി എക്‌സ്പ്രസ് തീവണ്ടി (19260) അങ്കമാലി സ്റ്റേഷനില്‍ മെയ് 21 നും 28 നും രണ്ട് മണിക്കൂറിലേറെ നേരം പിടിച്ചിടും.

ബിക്കാനീറില്‍ നിന്നും കൊച്ചുവേളി വരെ പോകുന്ന എക്സ്പ്രസ് ട്രയിന്‍ മെയ് 24, 31 തീയ്യതികളില്‍ അങ്കമാലി സ്റ്റേഷനില്‍ രണ്ട് മണിക്കൂറിലേറെ നേരം നിര്‍ത്തിയിടും.

പാറ്റ്‌നയില്‍ നിന്ന് എറണാകുളത്തേക്കുളള 16360 നമ്പര്‍ ട്രയില്‍ മെയ് 24, 31 തീയ്യതികളില്‍ അങ്കമാലി സ്റ്റേഷനില്‍ 80 മിനിറ്റ് നിര്‍ത്തിയിടും.

വരാവലില്‍ നിന്നും തിരുവനന്തപുരം വരെ പോകുന്ന 16333 നമ്പര്‍ എക്‌സ്പ്രസ് ട്രയിന്‍ അങ്കമാലിയില്‍ മെയ് 25 നും ജൂണ്‍ ഒന്നിനും 140 മിനിറ്റ് പിടിച്ചിടുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്. മെയ് 26 ന് 16335 നമ്പര്‍ ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ് ട്രയിനും 140 മിനിറ്റ് നേരം അങ്കമാലിയില്‍ പിടിച്ചിടും.

മെയ് 27 ന് ഓഖയില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന 16337 നമ്പര്‍ എക്‌സ്പ്രസ് ട്രയിനിന് അങ്കമാലിയില്‍ 140 മിനിറ്റ് താമസം ഉണ്ടാകും. ഇതേ ദിവസം 07115 നമ്പര്‍ ഹൈദരാബാദ്-കൊച്ചുവേളി ട്രയില്‍ കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ 80 മിനിറ്റും, 22634 നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസ് ട്രയിന്‍ 90 മിനിറ്റ് ചാലക്കുടിയിലും നിര്‍ത്തിയിടും.

ഈ വിവരങ്ങള്‍ക്കനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top