Kerala

ദേവഗൗഡയ്ക്ക് രാഹുലിന്റെ പിറന്നാള്‍ ആശംസയും ക്ഷമാപണവും

ദേവഗൗഡ ഇന്ന് 65ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ രാഹുല്‍ഗാന്ധി പിറന്നാള്‍ ആശംസകള്‍ മാത്രമല്ല ക്ഷമാപണവും നടത്തി.

ഇന്ത്യയുടെ മുന്‍പ്രധാന മന്ത്രിയായിരുന്ന ഗൗഡ ഇന്നലെ തിരുമല ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്നു. ദേവഗൗഡയുടെ ആശംസ നേര്‍ന്ന രാഹുല്‍, തെരഞ്ഞെടുപ്പ് കാലത്ത് ഗൗഡക്ക് എതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് ക്ഷമ ചോദിച്ചിരിക്കുന്നത്.

മാണ്‍ഡ്യയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ജെഡിഎസ് ബിജെപിയുടെ ബി ടീമാണ് എന്ന് രാഹുല്‍ ആരോപിച്ചിരുന്നു. മാത്രമല്ല ജനതാദള്‍ എസ് എന്നത് ജനതാദള്‍ സംഘപരിവാര്‍ എന്നാണെന്ന് കളിയാക്കി.

കര്‍ണാടകയിലെ കോണ്‍ഗ്രസ് ജനതാദള്‍ ഐക്യത്തിന്റെ പുതിയ പശ്ചാത്തലത്തില്‍ ആശംസയും ക്ഷമാപണവും വാര്‍ത്തയാവുകയാണ്.
ദേവഗൗഡയുടെ പിറന്നാള്‍ പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആശംസകള്‍ നേര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top