ബ്രിട്ടീഷ് രാജകുടുംബം വിവാഹതിരക്കിലാണ്. ചാള്‍സ് – ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രന് ഹാരി രാജകുമാരനും അമേരിക്കന്‍ നടി മേഖന് മാര്‍ക്കിളും തമ്മിലുളള രാജകീയ വിവാഹമാണ് നാളെ. വിന്റ്സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് പള്ളിയാണ് ഹാരി -മേഖന് വിവാഹത്തിന് വേദിയാകുന്നത്.
ഹാരി രാജകുമാരനും മേഖന് മാര്‍ക്കിളും ഏറെനാളായി പ്രണയത്തിലായിരുന്നു. നടിയും മോഡലുമായ മാര്‍ക്കിളിന്റെ രണ്ടാംവിവാഹമാണിത്. 2011 ല്‍ സിനിമ നിര്‍മാതാവായ ട്രെവര്‍ എഞ്ചല്സണുമായി മേഖന്റെ ആദ്യ വിവാഹം നടന്നിരുന്നു. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹമോചിതയായി.