കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന തീരുമാനത്തിലുറച്ച് രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും രണ്‍ദീപ് സുര്‍ജോവാലയും രാഹുലുമായി കൂടിക്കാഴ്ച നടത്തി. പിന്തിരിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം ഫലം കണ്ടില്ലെന്ന് സൂചന.
അതേസമയം രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്കാണ് യോഗം.