നീരവ് മോദി നടത്തിയ ബാങ്ക് വായ്പാ തട്ടിപ്പില്‍ പ്രതി ചേര്‍ക്കപ്പെട്ട അലഹാബാദ് ബാങ്ക് മേധാവിയും പാലക്കാട് സ്വദേശിയുമായ ഉഷ അനന്തസുബ്രഹ്മണ്യനെ ബാങ്ക് മേധാവി സ്ഥാനത്ത് നിന്നും നീക്കം ചെയ്യും.
2015 മുതല്‍ 2017 മെയ് അഞ്ച് വരെ പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിങ് ഡയറക്ടറായിരുന്ന ഉഷയെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് അലഹാബാദ് ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഇന്ന് യോഗം ചേരും.
വായ്പാ തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ഉഷയെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇന്നലെയാണ് സിബിഐ ഇത് സംബന്ധിച്ച കുറ്റപത്രം സമര്‍പ്പിച്ചത്.