Latest News

കരീബിയന്‍ രാജ്യത്ത് സേഫായി മെഹുല്‍ ചോക്‌സി;ചോക്‌സിയെ തടഞ്ഞുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ

മെഹുല്‍ ചോക്‌സിയെ തടഞ്ഞുവയ്ക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ കരീബിയന്‍ രാജ്യമായ ആന്റ്വിഗ ആന്റ് ബാര്‍ബുഡയോട് ആവശ്യപ്പെട്ടു. വിവാവദമായ പിഎന്‍ബി തട്ടിപ്പിനെ തുടര്‍ന്ന് കരീബിയന്‍ രാജ്യമായ ആന്റ്വിഗ ആന്റ് ബാര്‍ബുഡയിലാണ് മെഹുല്‍ ചോക്‌സി അഭയം തേടിയത്. തട്ടിപ്പിന് ഏറെ നാള്‍ മുമ്പ് തന്നെ ചോക്‌സി വിദേശത്ത് അഭയം തേടിയിരുന്നു.

13,500 കോടിയുടെ പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് നടത്തിയാണ് വജ്രവ്യാപാരി നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത്. സംഗതി പുറത്തറിയും മുമ്പ് തന്നെ ഇയാള്‍ പുറംരാജ്യത്തെ പൗരത്വം സ്വീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ ആന്റ്വിഗ ആന്റ് ബാര്‍ബുഡ അന്വേഷണം നടത്തിയപ്പോള്‍ ഇന്ത്യ അനുകൂലമായി പ്രതികരിച്ചിരുന്നു. ഇങ്ങനെയാണ് പഞ്ചാബ് നാഷ്ണല്‍ ബാങ്കിനെ അമ്മാവനും മരുമകനും ചേര്‍ന്ന് പറ്റിച്ചത്.

അതേസമയം ഇന്ത്യയുടെ അഭ്യര്‍ത്ഥനയോട് ആന്റ്വിഗ ആന്റ് ബാര്‍ബുഡ പ്രതികരിച്ചിട്ടില്ല. നിലവില്‍ പ്രതികളെ കൈമാറാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണകളൊന്നും ഇല്ലാത്തതിനാല്‍ ഇയാളെ വിട്ടുകിട്ടുന്നതും പ്രയാസമായിരിക്കും. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ഭരണകൂടം ഇനിയെന്ത് നീക്കം നടത്തുമെന്നാണ് ഉറ്റുനോക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top