Latest News

കര്‍ണാടകയില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്; 119 മണ്ഡലങ്ങളില്‍ ലീഡ്, കോണ്‍ഗ്രസിന് തകര്‍ച്ച

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് മുന്നേറുന്നു. 222 മണ്ഡലങ്ങളിലെ ലീഡ്‌നില വ്യക്തമായപ്പോള്‍ 119 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 57 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ് 44 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. രണ്ടിടത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥികളും മുന്നിട്ടുനില്‍ക്കുന്നു.

കോണ്‍ഗ്രസിന്റെ 57 സീറ്റും ജെഡിഎസിന്റെ 44ഉം ചേര്‍ന്നാല്‍ പോലും 99 സീറ്റ് മാത്രമേ നേടാനാവുകയുള്ളൂ. ബിജെപി മൂന്നക്കം കടന്ന സാഹചര്യത്തില്‍ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പോലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ തന്നെ ക്ഷണിക്കുമെന്നാണ് കണക്കാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top