Kerala

വരാപ്പുഴ കസ്റ്റഡി മരണം; സിപിഎമ്മിനെതിരെ ആരോപണവുമായി ശ്രീജിത്തിന്റെ അമ്മ

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് സി.പി.എമ്മിന്റെ ഗുഢാലോചന അനുസരിച്ചാണെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള. സി.പി.എം നേതാവ് പ്രിയ ഭരതന്‍ ഉള്‍പ്പടെയുള്ളവരാണ് ഇതിന് പിന്നിലെന്നും ശ്യാമള ആരോപിച്ചു.

കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ പ്രതിചേര്‍ക്കണമെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില ആവശ്യപ്പെട്ടു. ഉന്നത സ്വാധീനം ഉപയോഗിച്ച് എവി ജോര്‍ജ് രക്ഷപ്പെടുമോയെന്ന് ഭയക്കുന്നതായും അഖില പറഞ്ഞു.

അതേസമയം, കേസില്‍ വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എവി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. ഇതുവരെയുള്ള അന്വേഷണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാണ് പ്രത്യേക സംഘം സമര്‍പ്പിച്ചിട്ടുള്ളത്. എ.വി. ജോര്‍ജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ വീഴ്ച റിപ്പോര്‍ട്ടില്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആര്‍.ടി.എഫ്. സ്‌ക്വാഡിന്റേത് ക്രമവിരുദ്ധ പ്രവര്‍ത്തനമായിരുന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top