കൊടുങ്ങല്ലൂര്‍: മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ സി പി ഐ എം നേതൃത്വത്തില്‍ 10 സ്നേഹവീടുകള്‍ നിര്‍മ്മിക്കും. പെരിഞ്ഞനം വെസ്റ്റ് 14-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന ആദ്യവീടിന്റെ ശിലാസ്ഥാപനം 14ന് വൈകീട്ട് 4ന് സിപിഐഎം കേന്ദ്രകമ്മറ്റിയംഗവും ദേവസ്വംമന്ത്രിയുമായ കെ രാധാകൃഷ്ണന് നിര്‍വഹിക്കും. ചടങ്ങില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷത വഹിക്കും. 500 സ്വകയര്‍ ഫീറ്റ് വീതം വലുപ്പമുള്ള ഭവന നിര്‍മ്മാണ പദ്ധതിയ്ക്ക് 75 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രദേശികമായി സ്വരൂപിച്ച തുകയും സ്പോണ്‍സര്‍മാരുടെ സഹായത്തോടെയുമാണ് പദ്ധതി. ഇതിനകം തന്നെ പ്രദേശിക തലത്തില്‍ 30 ലക്ഷം രൂപ സ്വരൂപിക്കും. ബാക്കി വരുന്ന മുഴുവന്‍ തുകയും ടെലവിട്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് ആസ്റ്റര്‍ ഡി എം ഫൗണ്ടേഷനാണ്. പെരിഞ്ഞനം വെസ്റ്റ് 14-ാം വാര്‍ഡിലെ തറയില്‍ ബിന്ദുവിനാണ് ആദ്യ സ്നേഹവീട് നിര്‍മ്മിച്ച് നല്‍കുന്നത്. നാട്ടുനന്മയും സാമൂഹ്യപ്രതിബദ്ധതയും ഉയര്‍ത്തിപിടിക്കുന്ന സ്നേഹവീട് പദ്ധതിയ്ക്ക് പിന്നിലെ സുമനസുകളെ ചടങ്ങില്‍ ആദരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍പേഴ്സണും പെരിഞ്ഞനം ഗ്രമപഞ്ചായത്ത് പ്രസിഡന്റുമായ വിനീത മോഹന്‍ദാസ്, കണ്‍വീനര്‍ ആര് കെ ബേബി എന്നിവര്‍ അറിയിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ സിപിഐഎം 10 സ്നേഹവീടുകള്‍ നിര്‍മ്മിക്കും, ശിലാസ്ഥാപനം നവംബര്‍ 14ന്
By
November 12, 2021 1:13 pm