തിരുവനന്തപുരം:കെ റെയിൽ പദ്ധതിയിൽ ലഘുലേഖയുമായി വീടുകൾ കേന്ദ്രീകരിച്ച് സി പി ഐ എം പ്രചാരണം. എതിർപ്പിന് പിന്നിൽ യു ഡി എഫ്- ബി ജെ പി ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടെന്ന് സി പി ഐ എം പറയുന്നു. കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ അവിശുദ്ധ കൂട്ടുകെട്ടെന്ന് സി പി ഐ എം ആരോപിക്കുന്നു. കെ-റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിച്ചാണ് ലഘുലേഖ. ലഘുലേഖകൾ എല്ലാ വീടുകളിലേക്കും എത്തിക്കാനാണ് സി പി ഐ എമ്മിന്റെ തീരുമാനം.
സിൽവർ റെയിൽ സമ്പൂർണ്ണ ഹരിത പദ്ധതിയാണെന്ന് ലഘുലേഖയിൽ വ്യക്തമാകുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയോ വന്യ ജീവി മേഖലകളിലൂടെയോ പദ്ധതി കടന്നു പോകില്ല. കൃഷി ഭൂമിയെ കാര്യമായി ബാധിക്കില്ല. അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നും ലഘുലേഖയിൽ വിശദീകരിക്കുന്നു.