Latest News

രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് സിയാച്ചിന്‍ ബേസ് ക്യാംപ് സന്ദര്‍ശിക്കും

രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് സിയാച്ചിന്‍ ബേസ് ക്യാംപ് സന്ദര്‍ശിക്കും. അദ്ദേഹം സൈനികരുമായി കൂടിക്കാഴ്ചയും നടത്തും.

2004ല്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ.എപിജെ കലാം സിയാച്ചിന്‍ ബേസ് ക്യാംപ് സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ഒരു രാഷ്ട്രപതി സിയാച്ചിനില്‍ സൈനികരെ സന്ദര്‍ശിക്കാനെത്തുന്നത്.
 

സമുദ്ര നിരപ്പില്‍ നിന്നും 22000 അടി ഉയരത്തിലുള്ള സിയാച്ചിന്‍ ലോകത്തിലെ തന്നെ സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന യുദ്ധഭുമിയാണ്. യുദ്ധഭീതി കൂടാതെ പ്രതികൂലമായ കാലാവസ്ഥയും സിയാച്ചിനിലെ സൈനികര്‍ക്ക് വെല്ലുവിളിയാണ്. മോശം കാലാവസ്ഥ കാരണം സൈനികര്‍ മരണപ്പെടുന്നതും ഇവിടെ സാധാരണമാണ്. മൈനസ് 45 ഡിഗ്രിയോളമാണ് ഇവിടുത്തെ താപനില.

സൈനികരുടെ അവസ്ഥകള്‍ നേരിട്ട് കാണാനും അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനുമാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം. സൈനികരുടെ വിശ്വാസവും ആവേശവും വര്‍ധിക്കുവാനും രാഷ്ട്രപതിയുടെ സന്ദര്‍ശനം കാരണമാകും. കഴിഞ്ഞ വര്‍ഷം നവംബറില്‍ രാഷ്ട്രപതി കോവിന്ദ് അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top