ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് വിദ്യാഭ്യാസ മന്ത്രി ഫല പ്രഖ്യാപനം നടത്തുക. 3.72 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 69,971 ഓപ്പണ്‍ സ്കൂള്‍ കാന്‍ഡിഡേറ്റ്സും 3,369 കംപാര്ട്ട്മെന്റര് കാന്ഡിഡേറ്റ്സുമായിരുന്നു.
dhsekerala.gov.in, keralaresults.nic.in എന്നീ വെബ്സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പരിശോധിക്കാവുന്നതാണ്. results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സൈറ്റുകളില്‍ നിന്നും പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
മുന്‍ വര്‍ഷം ഹയര്‍ സെക്കന്‍ഡറിയില്‍ 83. 37 ശതമാനം ആയിരുന്നു വിജയം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 81.50 ശതമാനം പേരും ജയിച്ചു.