ശ്രീനഗര്‍: കശ്മീരിലെ ചട്ടബാല് മേഖലയില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു വീടിനുള്ളിലൊളിച്ച ഭീകരരെ തുരത്താനായി കടുത്ത പോരാട്ടം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടോ മൂന്നോ തീവ്രവാദികള്‍ വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ട്. പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചതായും വാര്‍ത്തകളുണ്ട്.
തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് മേഖലയില്‍ പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് വെടിവെപ്പുണ്ടായത്. ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു. വെടിവെപ്പ് ഇപ്പോഴും തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.