കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് പ്രതിനിധികള്‍ തുര്‍ക്കിസ് ബിസിനസ്സ് ഡെലിഗേഷനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ റബര്‍ ഉള്‍പ്പെടെയുള്ള വ്യവസായ ഉത്പന്നങ്ങളുടെ വിപണി സാധ്യതകളെക്കുറിച്ചായിരുന്നു കൂടിക്കാഴ്ച. കളമശ്ശേരിയിലെ കെഎസ്എസ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ കോ ഓര്‍ഡിനേറ്റര്‍ ഷാഹീന്റെ നേതൃത്വത്തില്‍ 25 പ്രതിനിധിസംഘം പങ്കെടുത്തു. തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ വിപണന സാധ്യതയുള്ള റബര്‍ അധിഷ്ഠിത ഉത്പന്നങ്ങളാണെന്നും ഇക്കാര്യത്തില്‍ കേരളത്തിന് വലിയ സംഭാവന നല്കാന് സാധിക്കുമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. വിവിധ റബര്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.
റബറിന്റെ വിപണി സാധ്യതകള്‍ തേടി തുര്‍ക്കി
By
May 4, 2018 5:20 pm