ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ചീഫ് ജസ്റ്റീസ് ആര്.എം ലോധ. സുപ്രീംകോടതിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് പറഞ്ഞ ലോധ സ്ഥിതി വഷളാവാന്‍ കാരണം ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണെന്നും വ്യക്തമാക്കി. തന്നിഷ്ടപ്രകാരമാണ് ദീപക് മിശ്ര പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുപ്രീംകോടതി വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കേണ്ട സ്ഥലമല്ല. കൊളീജിയം വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ചീഫ് ജസ്റ്റീസ് കോളീജിയത്തെ നയിക്കണമെന്നും ജസ്റ്റീസ് ലോധ അഭിപ്രായപ്പെട്ടു.
അതേസമയം സുപ്രീം കോടതി കൊളീജിയം ഇന്ന് യോഗം ചേരും. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ച സാഹചര്യം കൊളീജിയം ചര്‍ച്ച ചെയ്യും.