Kerala

ഭരണം മികച്ചതാക്കാന്‍ കേരളത്തില്‍ നിഴല്‍ മന്ത്രിസഭ

കേരളത്തിലെ ആദ്യ നിഴല്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. സ്ത്രീകളും പുരുഷന്മാരും തുല്യമായുളള പതിനേഴംഗ മന്ത്രിസഭയില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെട്ടിട്ടുണ്ട്. അഡ്വ.ആശയാണ് മുഖ്യമന്ത്രി.

ലണ്ടന്‍ അടക്കമുളള ലോകരാജ്യങ്ങളില്‍ പലയിടത്തുമുളള സംവിധാനമാണ് നിഴല്‍ മന്ത്രിസഭ അഥവാ ഷാഡോ മിനിസ്റ്ററി. എന്നാല്‍ അവിടെയെല്ലാം പ്രതിപക്ഷ പാര്‍ട്ടിയാണ് സംഘടിപ്പിക്കുന്നതെങ്കില്‍ ഇവിടെ സ്ഥിതി മറിച്ചാണ്.

കോണ്‍ഗ്രസ്, ബിജെപി അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ആരെയും ഉള്‍പ്പെടുത്താതെ പൂര്‍ണമായും പൊതുജനങ്ങളാണ് മന്ത്രിസഭയിലുളളത് എന്നതാണ് പ്രത്യേകത. സമൂഹത്തിന്റെ വിവിധ മേഖലകളിലുളള പതിനേഴ് പേരാണ് നിഴല്‍ മന്ത്രിസഭയിലുളളത്.

അഡ്വക്കറ്റ് ആശയാണ് മുഖ്യമന്ത്രി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ദളിത് ആക്ടിവിറ്റിസ്റ്റ് പ്രകാശ് അംബേദ്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

സര്‍ക്കാരിനെതിരെയല്ല മറിച്ച് സര്‍ക്കാരിനെ ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആഡ്വ.ആശ പറയുന്നു. ഉത്തരവാദിത്വപൂര്‍ണമായ ഒരു ഗവണ്‍മെന്റിനെയാണ് ജനങ്ങള്‍ക്കാവശ്യം. സോഷ്യല്‍ ഓഡിറ്റിംഗിലൂടെയും പഠനങ്ങള്‍ വഴിയും ഗവണ്‍മെന്റിനെ സഹായിക്കാനാകുമെന്നാണ് കരുതുന്നതെന്നും ആശ വ്യക്തമാക്കി.

ഓരോ വകുപ്പിലുളള മന്ത്രിമാര്‍ അതാത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. പിന്നീട് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ആവശ്യമെങ്കില്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്യും.

അതേസമയം നിഴല്‍ മന്ത്രി സഭ എന്ന ആശയത്തോട് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചിട്ടില്ല.

മന്ത്രിമാരും വകുപ്പുകളും

അഡ്വ. ആശ (മുഖ്യമന്ത്രി), ജയശ്രീ ചാത്തനാത്ത് (റവന്യു), മേജര്‍ അനീഷ് (വ്യവസായം), മാഗ്ലിന്‍ ഫിലോമിന (ഫിഷറീസ്), സുരേന്ദ്രന്‍ PN (ആരോഗ്യം), മിനി (പിന്നോക്ക ക്ഷേമം,), പ്രേംകുമാര്‍ TR(ജല വിഭവം), ലേഖ കാവാലം (വനം), PT ജോണ്‍ (കൃഷി), EP അനില്‍ (ധനകാര്യം), അഥീന സുന്ദര്‍ (പൊതു ഗതാഗതം), ബാബു പോള്‍ (സഹകരണം), സില്‍വി സുനില്‍ (പൊതുമരാമത്ത്), അഡ്വ. ശൈജന്‍ ജോസഫ് (തദ്ദേശസ്വയം ഭരണം), ഫൈസല്‍ ഫൈസു (ഭക്ഷ്യ സിവില്‍ സപ്ലെ), ഡോ. വിന്‍സെന്റ് മാളിയേക്കല്‍ (എക്സൈസ്) അനില്‍ ജോസ് (വിദ്യാഭ്യാസം)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top