Kerala

ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭായോഗം

ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ത്താതെ അനിവാര്യമായ സമയത്ത് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ട് ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വൈദ്യുതമന്ത്രി എംഎം മണി വ്യക്തമാക്കി.

ഇടുക്കിയിലെ ജലനിരപ്പ് 2397 അടിക്കു മുകളില്‍ എത്തിയാല്‍ മാത്രമെ ചെറുതോണി അണക്കെട്ടിലെ ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുകയുളളുവെന്ന് റവന്യു മന്ത്രി വ്യക്തമാക്കി. അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top