ആന്ധ്രാപ്രദേശിലെ 1.34 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. ഉപഭോക്താക്കളുടെ ജാതി, മതം, ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങളാണ് ആന്ധ്രാപ്രദേശ് ഹൗസിംഗ് കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്ന് ചോര്‍ന്നത്. സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.
എന്‍ട്രി റിപ്പോര്‍ട്ട് ഫോര്‍ സ്കീം ഹുദ്ഹുദ് എന്ന റിപ്പോര്‍ട്ടിനൊപ്പം സൈറ്റില്‍ ചേര്‍ത്തിരുന്ന ഗുണഭോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഗുണഭോക്താക്കളുടെ വിലാസം, പഞ്ചായത്ത്, മൊബൈല്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, തൊഴില്‍, ജാതി, മതം, ആധാര്‍ നമ്പര്‍,? ബാങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച് അടക്കമുള്ളവ ചോര്‍ന്നവയില്‍ പെടുന്നു.
ആധാര്‍ സംബന്ധിച്ച് പഠനം നടത്തുന്ന സ്വതന്ത്ര ഗവേഷകന് ശ്രീനിവാസ് കോദാലിയാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിനെ വിവരം അറിയിച്ചത്.