Home app

ആറംഗ സംഘം വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു

കോഴിക്കോട് കൊടുവള്ളിയില്‍ ആറംഗ സംഘം വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു. അയല്‍വാസി ഉള്‍പ്പെടെയുള്ള ആറു പേര്‍ ചേര്‍ന്നാണ്് പീഡിപ്പിച്ചത്. ജനുവരി 30-നാണ് പീഡനം നടന്നത്.

വീട്ടമ്മ സംഭവം പുറത്തുപറഞ്ഞതോടെ ബന്ധുക്കള്‍ കൊടുവള്ളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ പ്രതികള്‍ പീഡനത്തിനിരയാക്കിയതായും പരിസരവാസികള്‍ തന്നെയാണ് പ്രതികള്‍ എന്നും പരാതിയില്‍ പറയുന്നു.

അതേസമയം പരാതി ലഭിച്ച് ഒരു ദിവസത്തിനു ശേഷമാണ് പോലീസ് യുവതിയെ വൈദ്യപരിശോധനക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കാനാണ് കേസെടുക്കുന്നത് വൈകിപ്പിച്ചതെന്നും ആരോപണമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top