Home app

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഉത്തരവിറക്കിയിട്ടില്ലെന്ന് സുപ്രീം കോടതി

ജനങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഉത്തരവിറക്കിയിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്തടിസ്ഥാനത്തിലാണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു. ആധാര്‍ സംബന്ധിച്ച് ലോക്നീതി ഫൗണ്ടേഷന്‍ നല്‍കിയ കേസ് പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. ആധാര്‍ സംബന്ധിച്ച് ഫെബ്രുവരി 6ന് കോടതി ഇറക്കിയ ഉത്തരവിനെ കേന്ദ്രം ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ തടസപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top