Business

വിപണി വീണു

ഓഹരിവിപണി              25-04-2018

വിപണിയിലെ ഇന്നലത്തെ മുന്നേറ്റത്തിന് പിന്‍ബലമേകാന്‍ ഇന്നത്തെ ഓഹരി വ്യാപാരത്തിന് കഴിഞ്ഞില്ല. ആഗോള വിപണിയിലെ മാന്ദ്യം ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രതിഫലിച്ചതോടെ സെന്‍സെക്‌സ് 115 പോയിന്റ് കുറഞ്ഞ് 34,501 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 43 പോയിന്റിടിഞ്ഞ് 10,570ലാണ് വ്യാപാരമവസാനിപ്പിച്ചത്.

ലാഭമെടുത്ത് പിന്മാറാനാണ് നിക്ഷേപകര്‍ ഇന്ന് ശ്രദ്ധിച്ചത്. ബാങ്ക് ഓഹരികളെല്ലാം വില്‍പന സമ്മര്‍ദ്ദത്തിന് വിധേയമായി. എച്ച്ഡിഎഫ്‌സി ഒരു ശതമാനം വില കുറഞ്ഞപ്പോള്‍ ഐസിഐസിഐ ബാങ്ക് രണ്ട് ശതമാനം വിലയിടിഞ്ഞു.

ഇന്നും മെറ്റല്‍ ഓഹരികള്‍ തിളങ്ങിയില്ല. വെന്‍ഡേറ്റ, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ക്കെല്ലാം വിലയിടിഞ്ഞു. ബിഎസ്ഇ മെറ്റല്‍ ഇന്‍ഡക്‌സ് ഒരു ശതമാനം താഴ്ന്നു.

ഐടി ഓഹരികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ടിസിഎസ് 2.5 ശതമാനം വില വര്‍ധിച്ചു. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര എന്നീ ഓഹരികളും മികച്ച നേട്ടം കൊയ്തു.

ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് നിക്ഷേപകരെ ഉലയ്ക്കുന്ന പ്രധാന പ്രശ്‌നം. വരും ദിവസങ്ങളിലും വിപരീത ഘടകങ്ങള്‍ നിര്‍ണ്ണായകമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top