Business

വിപണിയില്‍ നേട്ടം

ഓഹരിവിപണി                      26-04-2018

രണ്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇന്ന് സെന്‍സെക്‌സും നിഫ്റ്റിയും ചലിച്ചത്.

ഇന്നലത്തെ വ്യാപാരമാന്ദ്യത്തിന് തടയിട്ട് ഇന്ന് സെന്‍സെക്‌സ് 212 പോയിന്റ് വര്‍ധിച്ച് 34,713 ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 47 പോയിന്റ് വര്‍ധിച്ച് 10,617 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

ബാങ്കിങ്, ഐടി ഓഹരികളുടെ മുന്നേറ്റമാണ് സൂചിക ചലിച്ചതിനുള്ള പ്രധാന കാരണം.

യെസ് ബാങ്കിന്റെ ഫലം മികച്ചതായത് കൊണ്ട് എട്ട് ശതമാനമാണ് വില വര്‍ധിച്ചത്. നാലാം പാദ ഫലമനുസരിച്ച് ബാങ്കിന്റെ അറ്റാദായം 1,179 കോടി രൂപയാണ്. മുന്‍ കാലയളവിലിത് 914 കോടി രൂപ യായിരുന്നു.

പ്രൈവറ്റ് ബാങ്കുകളായ ഇന്‍ഡസ് ഇന്ത്യ ബാങ്ക് മൂന്ന് ശതമാനവും കൊട്ടക് മഹീന്ദ്ര ബാങ്ക് രണ്ട് ശതമാനവും വില വര്‍ധിച്ചു.

ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ് എന്നിവയുടെ വിലയില്‍ രണ്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. പക്ഷേ വിപ്രോ ഓഹരികള്‍ക്ക് രണ്ട് ശതമാനം കുറവായി. ആഗോള വിപണിയിലെ മുന്നേറ്റം തന്നെയാണ് ഇന്ത്യന്‍ വിപണിക്കും കരുത്തേകിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top