എടിഎമ്മില്‍ പോയി കാര്‍ഡിട്ട് പണമെണ്ണി പേഴ്സിലാക്കി പോകുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം, നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ തന്നെയാണോയെന്ന്!
ബേറെയ്ലി സ്വദേശി അശോക് പതക് എടിഎമ്മില്‍ നിന്ന് എടുത്തതെല്ലാം ഒറിജിനല്‍ 500 രൂപ നോട്ടുകള്‍. എണ്ണി തിട്ടപ്പെടുത്തി പോക്കറ്റില്‍ തിരുകുന്നതിനിടയില്‍ അശോക് ലഭിച്ച നോട്ടുകള്‍ സൂക്ഷിച്ച് നോക്കി. 500 രൂപ നോട്ടില്‍ അച്ചടിച്ചിരിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ‘ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ്.
നോട്ടിന്റെ ആകൃതിയും പ്രകൃതവുമെല്ലാം യഥാര്‍ത്ഥ നോട്ട് പോലെ തന്നെയാണ്. സൂക്ഷിച്ച് നോക്കിയപ്പോള്‍ മാത്രമാണ് വ്യാജമാണെന്ന് തിരിച്ചറിയാനായത്.
ന്യൂഡല്‍ഹിയിലെ സുബാഷ് നഗറിലെ യുണൈറ്റ് ബാങ്ക് ഓഫ് എടിഎമ്മില്‍ നിന്നാണ് ഈ കുട്ടിക്കളി ബാങ്ക് ബാങ്ക് വ്യാജനോട്ടുകള്‍ ലഭിച്ചത്.
അശോകിന് മാത്രമല്ല ഈ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച നിരവധി പേര്‍ക്കും കുട്ടിബാങ്കില് നിന്നുളള വ്യാജനോട്ടുകളാണ് ലഭിച്ചത്. ബാങ്ക് മാനേജര്‍ക്ക് പരാതി നല്കി കിട്ട്യ നോട്ടുമായി എല്ലാവരും സ്ഥലം വിട്ടു. പുറമെ നിന്നുളള തെരഞ്ഞെടുത്ത ഏജന്‍സിയാണ് എടിഎമ്മില്‍ പണം എത്തിക്കുന്നതെന്നാണ് ബാങ്ക് അധികാരികള്‍ പറയുന്നത്. നോട്ട് വെക്കുമ്പോള്‍ പരിശോധിച്ചുവെങ്കിലും വ്യാജനോട്ടുകള്‍ കണ്ടെല്ലെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.