ജോധ്പൂര്‍: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം. ബാപ്പുവിന്റെ രണ്ടു സഹായികള്‍ക്ക് 20 വര്‍ഷം തടവും ജോധ്പൂര്‍ കോടതി വിധിച്ചു. പതിനാറുകാരിയെ ആശ്രമത്തില്‍വച്ച് പീഡിപ്പിച്ചുവെന്ന കേസിലാണ് നിര്‍ണായക വിധി. ബാപ്പുവടക്കം മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് രാവിലെ ജോധ്പൂര്‍ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.
ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യ അതീവ ജാഗ്രതയിലാണുള്ളത്. രാജസ്ഥാനടക്കമുള്ള എട്ട് സംസ്ഥാനങ്ങളില്‍ സുരക്ഷശക്തമാക്കി. ആസാറാം ബാപ്പുവിന്റെ അനുയായികളായ അഞ്ഞൂറിലധികം ആളുകളെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു.