ഡല്‍ഹി: കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ അഞ്ച് മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ബാലാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അലയന്‍സ് ഓഫ് ചൈല്‍ഡ് റൈറ്റ്സ് ജോയിനിംഗ് ഫോര്‍സസ് ഫോര്‍ ചില്‍ഡ്രനാണ് ഇക്കാര്യം പുറത്തുവിട്ടത്.
1994 മുതല്‍ 2016 വരെയുള്ള കാലത്തിനിടെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ അഞ്ച് മടങ്ങ് വര്‍ദ്ധിച്ചു.
ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതം 2001 ല്‍ 927 ആയിരുന്നു. 2011 ല്‍ ഇത് 919 ആയി. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ലോക ശരാശരിയില്‍ എത്തിയെന്നും റിപ്പോര്‍ട്ട്. ആയിരം കുട്ടികളില്‍ 39 പേരാണ് മരിച്ചത്.