Ernakulam

വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിന്റെ ഭാര്യ പ്രതികളെ തിരിച്ചറിഞ്ഞു

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ മൂന്ന് പോലീസുകാരെയും ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞു. മറ്റ് കേസുകളില്‍ പെട്ട ഇരുപതോളം പ്രതികള്‍ക്ക് ഒപ്പമായിരുന്നു പോലീസുകാരെ നിര്‍ത്തിയിരുന്നത്. എന്നാല്‍ മൂവരെയും ശ്രീജിത്തിന്റെ ഭാര്യ അതിവേഗം തിരിച്ചറിഞ്ഞു. ശ്രീജിത്തിന്റെ അമ്മയുടെയും സഹോദരന്റെയും ഒപ്പമാണ് ഭാര്യ തിരിച്ചറിയല്‍ പര്യടനത്തിന് എത്തിയത്. അയല്‍വാസിയായ ഒരാളെയും കൂടി അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. ചെറിയ മാറ്റങ്ങള്‍ മാത്രമേ പ്രതികള്‍ക്ക് ഉള്ളൂവെന്നും പെട്ടന്ന് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡ് ഒരു മണിക്കൂറോളം നീണ്ടുനിന്നു.

അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നീക്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top